covid data
രാജ്യത്ത് രണ്ട് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കൊവിഡ്; 46,759 പുതിയ കേസുകള്‍
രാജ്യത്ത് ഇന്നലെയും ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തിയത് കേരളത്തിലാണ്
ന്യൂഡല്‍ഹി | രണ്ട് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകള്‍ രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രേഖപ്പെടുത്തി. 46,759 പുതിയ രോഗികളാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. രാജ്യത്ത് ഇതുവരെ 32,649,947 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 509 പ്രതിദിന മരണങ്ങള്‍ കൂടെ രേഖപ്പെടുത്തിയതോടെ 437,370 രാജ്യത്ത് കൊവിഡ് മൂലമുണ്ടായി. തുടര്‍ച്ചയായി മൂന്നാം ദിവസവും 40,000 ത്തിന് മുകളിലാണ് പ്രതിദിന രോഗികള്‍.
രാജ്യത്ത് ഇന്നലെയും ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തിയത് കേരളത്തിലാണ്. കൊവിഡ് കേസുകള്‍ ഉയര്‍ന്നുതന്നെ നില്‍ക്കുന്ന പ്രദേശങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ കേരളത്തോടും മഹാരാഷ്ട്രയോടും കേന്ദ്ര ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടു. രാജ്യത്തെ സജീവ കേസുകളില്‍ പകുതിയും കേരളത്തിലാണ്. സജീവ കേസുകളില്‍ 16 ശതമാനമാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
97.6 ശതമാനമാണ് രോഗമുക്തി നിരക്ക്. ആകെ കേസുകളുടെ 1.06 ശതമാനമാണ് ആണ് സജീവ കേസുകള്‍. ഇന്നലെ 17,61,110 സാമ്പിളുകള്‍ പരിശോധിച്ചു. 1.34 ശതമാനമാണ് കൊവിഡ് മരണ നിരക്ക്.