Kerala
ഓണത്തിന് മുന്‍പ് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യും
ധനവകുപ്പ് ഉത്തരവ് ഉടന്‍ ഇറങ്ങും
തിരുവനന്തപുരം | സംസ്ഥാനത്ത് ഓണത്തിന് മുന്‍പ് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യും. ധനവകുപ്പ് ഉത്തരവ് ഉടന്‍ ഇറങ്ങും.
ഒരു മാസത്തെ കുടിശിക അടക്കം രണ്ട് മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുക. 4,500 കോടി കൂടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയതോടെ സംസ്ഥാനത്തിന് ആശ്വാസമായി. ഡിസംബര്‍ വരെ കടമെടുക്കാവുന്ന തുകയാണ് മുന്‍കൂറായി എടുക്കാന്‍ അനുവദിക്കുന്നത്.
---- facebook comment plugin here -----