Kerala
കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്‌നാട്ടില്‍ തള്ളിയ കേസ്; രണ്ടുപേര്‍കൂടി അറസ്റ്റില്‍
കണ്ണൂര്‍ സ്വദേശി നിഥിന്‍ ജോര്‍ജ്, മാലിന്യം കൊണ്ടുവന്ന ലോറിയുടെ ഉടമ ചെല്ലത്തുറൈ എന്നിവരെയാണ് തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തത്.
ചെന്നൈ | കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടില്‍ കൊണ്ടുപോയി തള്ളിയ കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍. ഒരു മലയാളി ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
കണ്ണൂര്‍ സ്വദേശി നിഥിന്‍ ജോര്‍ജ്, മാലിന്യം കൊണ്ടുവന്ന ലോറിയുടെ ഉടമ ചെല്ലത്തുറൈ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ മാലിന്യ സംസ്‌കരണ കമ്പനി സൂപ്പര്‍വൈസറാണ് നിഥിന്‍ ജോര്‍ജ്.
നാലുപേരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായത്. തിരുനെല്‍വേലി സ്വദേശികളായ രണ്ട് ഏജന്റുമാര്‍ നേരത്തെ പിടിയിലായിരുന്നു.
---- facebook comment plugin here -----