Connect with us

National

ജോഷിമഠില്‍ രണ്ട് ഹോട്ടലുകള്‍ കൂടി ചെരിഞ്ഞു; പ്രത്യേക സംഘം ഇന്ന് പ്രദേശം സന്ദര്‍ശിക്കും

പ്രദേശത്തെ പ്രതിഷേധക്കാരുമായി ജില്ലാ കളക്ടര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.

Published

|

Last Updated

ജോഷിമഠ്| ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. രണ്ട് ഹോട്ടലുകള്‍ കൂടി ചെരിഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം. ഹോട്ടല്‍ സ്‌നോ ക്രസ്റ്റ്, ഹോട്ടല്‍ കാമത്ത് എന്നിവയാണ് ചെരിഞ്ഞത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രത്യേക സംഘം ഇന്ന് ജോഷിമഠ് സന്ദര്‍ശിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോര്‍ട്ട് നല്‍കും. ദുരന്തത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ജിയോ ഫിസിക്കല്‍, ജിയോ ടെക്‌നിക്കല്‍ സര്‍വേകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ പ്രതിഷേധക്കാരുമായി ജില്ലാ കളക്ടര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.

അതേസമയം ഉത്തരാഖണ്ഡിന്റെ അയല്‍ സംസ്ഥാനങ്ങളിലും ഇതേ അവസ്ഥ നിലനില്‍ക്കുകയാണ്. ഹിമാചല്‍ പ്രദേശിലും ഭൂമി ഇടിഞ്ഞ് താഴ്ന്നതായി കണ്ടെത്തി. മണ്ഡി ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലെ വീടുകളില്‍ വിള്ളല്‍ കണ്ടെത്തി. 32 വീടുകളിലും 3 ക്ഷേത്രങ്ങളിലുമാണ് വിള്ളല്‍ കണ്ടെത്തിയത്. സെറാജ് താഴ്വരയിലെ നാഗാനി, തലൗട്ട്, ഫാഗു എന്നിവിടങ്ങളിലാണ് പ്രതിസന്ധി. അടിയന്തരനടപടിയെടുക്കണമെന്ന് പ്രദേശവാസികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

 

Latest