Uae
ഷാർജയിൽ രണ്ട് സ്മാർട്ട് പൊതു പാർക്കിംഗ് സ്ഥലങ്ങൾ കൂടി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ പ്രവർത്തിക്കുന്നവയാണ് ഈ ഇടങ്ങൾ.
ഷാർജ|അൽ ഖാനിലും അൽ ഖാസിമിയയിലും (അൽ നാദ്) രണ്ട് സ്മാർട്ട് പബ്ലിക് പാർക്കിംഗ് ലോട്ടുകൾ തുറന്നതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി തിങ്കളാഴ്ച അറിയിച്ചു. മൊത്തം 392 പാർക്കിംഗ് സ്ഥലങ്ങൾ ഉള്ള ഇവ കൂടി വരുന്നതോടെ ഷാർജയിലെ സ്മാർട്ട് പാർക്കിംഗ് ഇടങ്ങൾ 90,000 ആയി മാറും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ പ്രവർത്തിക്കുന്നവയാണ് ഈ ഇടങ്ങൾ. വാഹനങ്ങൾ പ്രവേശിക്കുമ്പോൾ നമ്പർ പ്ലേറ്റ് രജിസ്റ്റർ ചെയ്യുകയും പുറത്തുകടക്കുമ്പോൾ, സ്‌കാൻ ചെയ്ത് പാർക്കിംഗ് ദൈർഘ്യം കണക്കാക്കുകയും ചെയ്യും. ബാധകമായ ഫീസ് സംബന്ധമായ വിവരം നൽകും. തുടർന്ന് “മവാഖിഫ്’ സ്മാർട്ട് ആപ്പ് വഴി പണമടക്കാനാവും.
ഇവിടെ സീസണൽ സബ്സ്‌ക്രിപ്ഷനുകളും ലഭ്യമാണ്. ദിവസേന, പ്രതിവാര, പ്രതിമാസ, വാർഷിക ഓപ്ഷനുകൾക്കായി ഉപയോക്താക്കൾക്ക് സ്മാർട്ട് ആപ്പ് വഴി ഇടപാട് നടത്താനാവും. പൊതുജനങ്ങൾക്ക് സമയവും പരിശ്രമവും ലാഭിക്കുന്നതിനും ഡിജിറ്റൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും പ്രക്രിയ ലളിതമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാർക്കിംഗ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഹമീദ് അൽ ഖാഇദി പറഞ്ഞു.
---- facebook comment plugin here -----