Connect with us

Gulf

ഗസ്സയിലേക്ക് യു എ ഇയുടെ രണ്ട് സഹായ വാഹനവ്യൂഹം കൂടി

309.5 ടണ്ണിലധികം സഹായ വസ്തുക്കള്‍ വഹിക്കുന്ന 25 ട്രക്കുകള്‍ ഈ വ്യൂഹത്തിലുണ്ട്

Published

|

Last Updated

അബൂദബി | വിവിധ മാനുഷിക വസ്തുക്കള്‍ വഹിച്ചുകൊണ്ടുള്ള രണ്ട് യു എ ഇ സഹായ വാഹനവ്യൂഹം ഈ ആഴ്ച ഈജിപ്തിലെ റാഫ ബോര്‍ഡര്‍ ക്രോസ്സിംഗിലൂടെ ഗസ്സ മുനമ്പിലേക്ക് കടന്നു. നിലവിലെ സാഹചര്യങ്ങളില്‍ ഫലസ്തീന്‍ ജനതക്ക് യു എ ഇ നല്‍കുന്ന പിന്തുണയുടെയും ആശ്വാസത്തിന്റെയും ഭാഗമാണിത്.

ഭക്ഷ്യവസ്തുക്കള്‍, ഷെല്‍ട്ടര്‍ ടെന്റുകള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുള്‍പ്പെടെ 309.5 ടണ്ണിലധികം സഹായ വസ്തുക്കള്‍ വഹിക്കുന്ന 25 ട്രക്കുകള്‍ ഈ വ്യൂഹത്തിലുണ്ട്. മുനമ്പില്‍ പ്രവേശിച്ച ആകെ സഹായ സംഘങ്ങളുടെ എണ്ണം ഇതോടെ 155 ആയി.

കരമാര്‍ഗം ഇതുവരെ 29,584 ടണ്ണിലധികം സഹായം എത്തിച്ചിട്ടുണ്ട്.

 

Latest