Connect with us

encounter

തമിഴ്‌നാട്ടില്‍ പോലീസ് വെടിവെപ്പില്‍ രണ്ട് കൊലക്കേസ് പ്രതികള്‍ കൊല്ലപ്പെട്ടു

രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെയാണ് വെടിവെച്ചത് എന്നാണ് പോലീസ് പറയുന്നത്

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടില്‍ പോലീസ് വെടിവെപ്പില്‍ രണ്ട് കൊലക്കേസ് പ്രതികള്‍ കൊല്ലപ്പെട്ടു. ദിനേശ്, മൊയ്തീന്‍ എന്നിവരാണ് മരിച്ചത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെയാണ് വെടിവെച്ചത് എന്നാണ് പോലീസ് പറയുന്നത്.

ചെങ്കല്‍പ്പേട്ട് ടൗണ്‍ സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇന്നലെ വൈകീട്ട് പോലീസ് സ്‌റ്റേഷന് സമീപം രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. കാര്‍ത്തിക്, മഹേഷ് എന്നിവരാണ് ഇന്നലെ മരിച്ചത്. ഇവരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവരാണ് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഇവര്‍ പോലീസിന് നേരെ ബോംബെറിഞ്ഞെന്നും ആത്മരക്ഷാര്‍ത്ഥം വെടിവയ്‌ക്കേണ്ടി വരികയായിരുന്നുമെന്നാണ് പോലീസ് ഭാഷ്യം.

Latest