Kuwait
കുവൈത്തിൽ പുതിയ രണ്ട് മന്ത്രിമാരെ കൂടി നിയമിച്ചു
രണ്ട് മന്ത്രിമാർ രാജി വെച്ച ഒഴിവുകളിലേക്കാണ് നിയമനം.
കുവൈത്ത് സിറ്റി | കുവൈത്തിൽ പുതിയ രണ്ട് മന്ത്രിമാരെ കൂടി നിയമിച്ച് ഉപ അമീർ ശൈഖ് മിഷ്അൽ അഹ്മദ് അൽ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം മന്ത്രിയായി ഡോ. ആദിൽ അലി ഇബ്രാഹിം അൽ മാനിയയേയും ധന മന്ത്രിയായി ഫഹദ് അബ്ദുൽ അസീസ് ഹസൻ അൽ ജാറല്ലയെയുമാണ് പുതുതായി നിയമിച്ചത്.
രണ്ട് മന്ത്രിമാർ രാജി വെച്ച ഒഴിവുകളിലേക്കാണ് നിയമനം. ഈ ഉത്തരവ് പ്രധാനമന്ത്രി ദേശീയ അസംബ്ലിയെ അറിയിക്കുകയും ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരികയും ചെയ്യും. നിലവിൽ മറ്റു വകുപ്പുകളിലെ മന്ത്രിമാരാണ് ഈ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത്.
ഇബ്രാഹിം വെണ്ണിയോട്
---- facebook comment plugin here -----