Kerala
ഗുഗിള്‍ പേ തട്ടിപ്പു നടത്തിയ രണ്ടുപേര്‍ പിടിയില്‍
നടക്കാവ് സ്വദേശി സെയ്ദ് ഷമീം, കുറ്റിക്കാട്ടൂര്‍ സ്വദേശി അനീഷ എന്നിവരാണ് പോലീസ് പിടിയിലായത്
കോഴിക്കോട് | ഗുഗിള്‍ പേ തട്ടിപ്പു നടത്തിയ രണ്ടുപേര്‍ പിടിയില്‍. നടക്കാവ് സ്വദേശി സെയ്ദ് ഷമീം, കുറ്റിക്കാട്ടൂര്‍ സ്വദേശി അനീഷ എന്നിവരാണ് പോലീസ് പിടിയിലായത്.
എ ടി എം കൗണ്ടറുകളില്‍ നിന്നു പണം എടുത്തു വരുന്നവരുടെ കൈയ്യില്‍നിന്ന് പണം വാങ്ങി, പകരം ഗൂഗിള്‍ പേ വഴി തിരിച്ചു തരാം എന്ന് പറഞ്ഞാണ് ഇവരുടെ തട്ടിപ്പ്. പണം അയച്ചതായി പറഞ്ഞ് വ്യാജ സ്‌ക്രീന്‍ ഷോട്ട് കാണിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രി മാവൂര്‍ റോഡില്‍ മറ്റൊരു എ ടി എമ്മിന് മുന്നില്‍ നിന്ന് തട്ടിപ്പിന് ഒരുങ്ങുമ്പോഴാണ് ഇരുവരെയും പോലീസ് പിടികൂടിയത്.
---- facebook comment plugin here -----