Ongoing News
കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍
മുഹമ്മദ് അബ്ദുല്‍ ഖേര്‍(64), അസം സ്വദേശി ഇസ്ഹാക്ക് അലി(33) എന്നിവരാണ് പിടിയിലായത്

പത്തനംതിട്ട | 2.06 കിലോ ഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. അടൂര്‍ ഗാന്ധിപാര്‍ക്കിന് സമീപത്ത് നിന്ന് രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ഖേര്‍(64), അസം സ്വദേശി ഇസ്ഹാക്ക് അലി(33) എന്നിവരെയാണ് കഴിഞ്ഞ രാത്രി എക്‌സൈസ് എന്‍ഫോസ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന്‍ എയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അസ്സിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് മനോജ് എസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഭിജിത് എം, ജിതിന്‍ എന്‍, രാഹുല്‍ ആര്‍, അജിത് എം കെ, ഡ്രൈവര്‍ ശ്രീജിത്ത് ജി എന്നിവര്‍ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.