Kerala
വയനാട്ടില്‍ മയക്ക് മരുന്നുമായി രണ്ട് പേര്‍ പിടിയില്‍
ഇവരില്‍ നിന്നും 1.2 ഗ്രാം എംഡിഎംഎയും 6.45 ഗ്രാം കഞ്ചാവും ഒസിബി പേപ്പറും ഇവരില്‍ നിന്നും പിടിച്ചെടുത്തു.

കല്‍പ്പറ്റ | വയനാട് മുട്ടിലില്‍ മയക്കുമരുന്നുമായി രണ്ട് പേര്‍ പിടിയില#. മുട്ടില്‍ കുട്ടമംഗലം സ്വദേശി ഷാഹിന്‍ റഹ്മാന്‍, ചുള്ളിയോട് പുത്തന്‍ വീട്ടില്‍ മുഹമ്മദ് ഷിനാസ് എന്നിവരെയാണ് കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 1.2 ഗ്രാം എംഡിഎംഎയും 6.45 ഗ്രാം കഞ്ചാവും ഒസിബി പേപ്പറും ഇവരില്‍ നിന്നും പിടിച്ചെടുത്തു.
കൊച്ചിയില്‍ കഴിഞ്ഞ ദിവസം 12,000 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. പാകിസ്ഥാനില്‍ നിന്നുമാണ് ലഹരി എ്ത്തിച്ചത്.സംഭവത്തില്‍ പാകിസ്ഥാന്‍ സ്വദേശിയായ ഒരാള്‍ പിടിയിലായിട്ടുണ്ട്. 2500 കിലോ മെത്താഫെറ്റാമിന്‍ ആണ് പിടികൂടിയിരിക്കുന്നത്. നേവിയും എന്‍സിബിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
---- facebook comment plugin here -----