Connect with us

Kerala

ഷാജഹാന്‍ വധക്കേസില്‍ കസ്റ്റഡിയിലെടുത്ത രണ്ട് പേരെ കാണാതായി

അഭിഭാഷക കമ്മിഷന്‍ ശ്രീരാജ് വള്ളിയോട് പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനില്‍ പരിശോധന നടത്തുകയാണ്

Published

|

Last Updated

പാലക്കാട്ടെ | സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത യുവാക്കളെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. സംഭവത്തില്‍ കോടതി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. അഭിഭാഷക കമ്മിഷന്‍ ശ്രീരാജ് വള്ളിയോട് പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനില്‍ പരിശോധന നടത്തുകയാണ്. കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ജയരാജിന്റെ അമ്മ ദേവാനി, ആവാസിന്റെ അമ്മ പുഷ്പ എന്നിവരാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.

ഷാജഹാന്‍ വധക്കേസില്‍ പ്രതിപ്പട്ടികയിലുള്ള മുഴുവന്‍ പേരും പൊലീസ് പിടിയിലായിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പ്രതികള്‍ മൂന്ന് സംഘങ്ങളായി മലമ്പുഴ കവക്കടുത്തും പൊള്ളാച്ചിയിലും ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.

എട്ടംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഇതില്‍ രണ്ട് പേര്‍ ഷാജഹാനെ വെട്ടി വീഴ്ത്തുകയായിരുന്നു. പ്രതികള്‍ക്ക് ഷാജഹാനുമായി നേരത്തെ വിരോധമുണ്ടായിരുന്നതാണ് കൊലയ്ക്ക് കാരണമായത്.

Latest