Kerala
ചേര്‍ത്തലയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു
ദേശീയപാതയില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജിന് മുന്നിലാണ് അപകടം
ആലപ്പുഴ | ചേര്‍ത്തലയില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു. പട്ടണക്കാട് സ്വദേശി ആര്‍ആര്‍ ജയരാജ് (33), തിരുവനന്തപുരം സ്വദേശി ചിഞ്ചു എന്നിവരാണ് മരിച്ചത്.
ദേശീയപാതയില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജിന് മുന്നിലാണ് അപകടം .കാര്‍ ബൈക്കിലിടിച്ച ശേഷം നിയന്ത്രണം വിട്ട് ഇരുവാഹനങ്ങളും ട്രെയ്‌ലര്‍ ലോറിയിലിടിക്കുകയായിരുന്നു. ദേശീയ പാത നിര്‍മാണ കമ്പനിയുടേതാണ് ട്രെയ്‌ലര്‍ ലോറി. ബൈക്ക് യാത്രികര്‍ തല്‍ക്ഷണം മരിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----