Connect with us

Kerala

ഇരിട്ടിയിലും രണ്ട് പേര്‍ പുഴയില്‍ മുങ്ങി മരിച്ചു

അപകടം പുഴയില്‍ വീണ കുട്ടിയെ രക്ഷിക്കുന്നതിനിടെ

Published

|

Last Updated

കണ്ണൂര്‍ | കാസര്‍കോട് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങി മരിച്ച വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുന്നേ കണ്ണൂരിലും മുങ്ങി മരണം. ഇരിട്ടി കിളിയന്തറയിലാണ് രണ്ട് പേര്‍ പുഴയില്‍ മുങ്ങി മരിച്ചത്. കണ്ണൂര്‍ കൊറ്റാളി സ്വദേശികളായ വിന്‍സന്റ് (42), ആല്‍ബിന്‍ (ഒമ്പത്) എന്നിവരാണ് മരിച്ചത്.

ഇരുവരും അയല്‍വാസികളാണ്. ആല്‍ബിന്‍ പുഴയില്‍ വീണപ്പോള്‍ വിന്‍സന്റ് രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഉച്ചക്ക് രണ്ടോടെയാണ് അപകടം.

ക്രിസ്മസിന് ബന്ധുവീട്ടില്‍ വന്നതായിരുന്നു വിന്‍സന്റും ആല്‍ബിനും. പുഴയില്‍ മുങ്ങിയ ഇരുവരെയും നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.