Connect with us

Kerala

അടിപിടിയില്‍ രണ്ടുപേര്‍ക്ക് തലയ്ക്ക് പരുക്കേറ്റു; മൂന്നുപേര്‍ അറസ്റ്റില്‍

മല്ലപ്പള്ളി കുന്നന്താനം മാന്താനം മുക്കട കോളനിയില്‍ ഉമിക്കുന്നില്‍ വീട്ടില്‍ രാജപ്പന്‍ (54), കോളനിയില്‍ കല്ലിക്കുന്നില്‍ വീട്ടില്‍ രാജന്‍ (63), ഇയാളുടെ സഹോദരിയുടെ മകന്‍ കുഞ്ഞുമോന്‍ (32) എന്നിവരാണ് അറസ്റ്റിലായത്.

Published

|

Last Updated

പത്തനംതിട്ട | തമ്മിലടിക്കിടെ പരസ്പരം തലയ്ക്ക് പരുക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേരെ കീഴ്‌വായ്പുര്‍ പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി കുന്നന്താനം മാന്താനം മുക്കട കോളനിയില്‍ ഉമിക്കുന്നില്‍ വീട്ടില്‍ രാജപ്പന്‍ (54), കോളനിയില്‍ കല്ലിക്കുന്നില്‍ വീട്ടില്‍ രാജന്‍ (63), ഇയാളുടെ സഹോദരിയുടെ മകന്‍ കുഞ്ഞുമോന്‍ (32) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയില്‍ വന്ന രാജപ്പനെ രാജന്‍ ചീത്ത വിളിച്ചതാണ് അടിപിടിയില്‍ കലാശിച്ചത്. രാജപ്പന്‍ ഓട്ടോയില്‍ കിടന്ന ജാക്കിലിവറെടുത്ത് രാജന്റെ തലയില്‍ അടിച്ചപ്പോള്‍ രാജന്‍ കൈയിലുണ്ടായിരുന്ന ആണി പറിക്കുന്ന ലിവര്‍ കൊണ്ട് രാജപ്പന്റെ തലയ്ക്കും അടിക്കുകയായിരുന്നു. ഇരുവരുടെയും തലയില്‍ മുറിവേറ്റു. സംഭവം കണ്ട് എത്തിയ കുഞ്ഞുമോന്‍ രാജപ്പനെ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന്, ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.

രാജപ്പന്‍ പിന്നീട് പോലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയും അതിന്റെ അടിസ്ഥാനത്തില്‍ രാജന്‍, കുഞ്ഞുമോന്‍ എന്നിവര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തു. പിന്നീടാണ് രാജന്റെ മൊഴിപ്രകാരം രാജപ്പനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. മൂവരുടെയും അറസ്റ്റ് സന്ധ്യയോടെ രേഖപ്പെടുത്തി. തുടര്‍ നടപടികള്‍ക്ക് ശേഷം മൂവരെയും പത്തനംതിട്ട ജെ എഫ് എം കോടതിയില്‍ ഹാജരാക്കി.

 

Latest