Kerala
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ട് പേര്‍ പിടിയില്‍
തോപ്പുംപടി സ്റ്റേഷനിലെ എസ് ഐ. സി പി സജയനും മുഖ്യപ്രതി മല്ലപ്പള്ളി സ്വദേശി പ്രീതിയുമാണ് പിടിയിലായത്

കോട്ടയം | വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ട് പേര്‍ അറസ്റ്റില്‍. തോപ്പുംപടി സ്റ്റേഷനിലെ എസ് ഐ. സി പി സജയനും മുഖ്യപ്രതി മല്ലപ്പള്ളി സ്വദേശി പ്രീതിയുമാണ് പിടിയിലായത്.
കോട്ടയത്തെ ക്യാന്‍ അഷ്വര്‍ എന്ന സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. കര്‍ണാടകയിലെ കുടകില്‍ നിന്നാണ് ഇരുവരെയും കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്. കേസില്‍ പ്രതിയായതോടെ സജയന്‍ നിലവില്‍ സസ്പെന്‍ഷനിലാണ്.
---- facebook comment plugin here -----