Connect with us

National

മഹാരാഷ്ട്രയില്‍ ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെ ചുട്ടുകൊന്നു; 15 പേര്‍ അറസ്റ്റില്‍

ജമ്നി ദേവാജി തെലാമി (52), ദേശു കാട്ടിയ അത്ലമി (57) എന്നിവരാണ് മരിച്ചത്.

Published

|

Last Updated

മുംബൈ| മഹാരാഷ്ട്രയില്‍ ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെ ആള്‍ക്കൂട്ടം ചുട്ടുകൊന്നു. മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിലാണ് സംഭവം. ജമ്നി ദേവാജി തെലാമി (52), ദേശു കാട്ടിയ അത്ലമി (57) എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ബര്‍സെവാഡ ഗ്രാമത്തിലെ മൂന്നര വയസ്സുള്ള ആരോഹി ബന്ദു തെലാമി എന്ന കുഞ്ഞ് സ്ത്രീയുടെയും പുരുഷന്റെയും ദുര്‍മന്ത്രവാദം കാരണമാണ് മരിച്ചതെന്നായിരുന്നു ഗ്രാമവാസികളുടെ ആരോപണം. ഇതേതുടര്‍ന്ന് മേയ് ഒന്നിന് ഗ്രാമത്തിലെ ചിലര്‍ സ്ത്രീയെയും പുരുഷനെയു പിടികൂടി മര്‍ദിച്ച് പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ പ്രതികളെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

 

 

 

Latest