National
വാഹനാപകടത്തില്‍ മുന്‍ എംഎല്‍എ അടക്കം രണ്ട് പേര്‍ മരിച്ചു
ഇവര്‍ സഞ്ചരിച്ച ഇരുചക്ര വാഹനത്തില്‍ പിക്ക്അപ്പ് ഇടിച്ചാണ് അപകടമുണ്ടായത്.

മുംബൈ | മഹാരാഷ്ട്രയിലെ അകോളയിലുണ്ടായ വാഹനാപകടത്തില്‍ മുന്‍ എംഎല്‍എ ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു. തുക്കാറാം ബിഡ്കര്‍ (73), രാജ്ദത്ത മങ്കര്‍ (48) എന്നിവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ച ഇരുചക്ര വാഹനത്തില്‍ പിക്ക്അപ്പ് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് ഗുരുതര പരുക്കേറ്റ മുന്‍ എംഎല്‍എതുക്കാറാം ബിഡ്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
സംഭവത്തില്‍ പിക്ക്അപ്പ് വാഹനത്തിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. 2004 മുതല്‍ 2009 വരെ എന്‍സിപി എംഎല്‍എയായിരുന്നു തുക്കാറാം. വിദര്‍ഭ വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
---- facebook comment plugin here -----