Kerala
അടൂരില്‍ സ്വകാര്യ ബസ് ജീപ്പിലും സ്‌കൂട്ടിറിലുമിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്
സ്‌കൂട്ടര്‍ ബസിന്റെയും ജീപ്പിന്റെയും ഇടയില്‍പ്പെടുകയായിരുന്നു

അടൂര്‍ | അടൂര്‍ കെ പി റോഡില്‍ സ്വകാര്യ ബസ് ജീപ്പിലും കൂട്ടിയിടിച്ചുണ്ടായ സ്‌കൂട്ടറിലും ഇടിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്. അടൂര്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റലിന് സമീപത്തായിരുന്നു അപകടം. എതിരെ വന്ന ജീപ്പിലാണ് ബസ് ഇടിച്ചത്. സ്‌കൂട്ടര്‍ ബസിന്റെയും ജീപ്പിന്റെയും ഇടയില്‍പ്പെടുകയായിരുന്നു.
പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരനെയും ജീപ്പ് ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----