Connect with us

Ongoing News

മരുഭൂമിയില്‍ മയക്കുമരുന്ന് ഒളിപ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍

അറസ്റ്റിലായ വ്യക്തികളെ നിയമനടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

Published

|

Last Updated

ഉമ്മുല്‍ ഖുവൈന്‍| ഉമ്മുല്‍ ഖുവൈനില്‍ പത്ത് കിലോയിലധികം മയക്കുമരുന്ന് മരുഭൂമിയില്‍ കുഴിച്ചിട്ട രണ്ട് പേര്‍ അറസ്റ്റില്‍. ദുബൈ പോലീസിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, ഉമ്മുല്‍ ഖുവൈന്‍ പോലീസ് നടത്തിയ ഓപറേഷനിലാണ് ഇവര്‍ പിടിയിലായത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ്സ് കണ്‍ട്രോളുമായി സഹകരിച്ച് തിരച്ചിലിനും അന്വേഷണത്തിനും ഉമ്മുല്‍ ഖുവൈന്‍ പോലീസ് സംയുക്ത സംഘം രൂപീകരിച്ചു. അന്വേഷണത്തിനൊടുവില്‍ പ്രതികളെ തിരിച്ചറിയുകയും ഓപറേഷനില്‍ ഉള്‍പ്പെട്ടവരെ പിടികൂടുകയും മയക്കുമരുന്ന് പിടികൂടുകയും ചെയ്തു. അറസ്റ്റിലായ വ്യക്തികളെ നിയമനടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

മയക്കുമരുന്ന് നിര്‍മാതാക്കള്‍ക്കെതിരെ ജാഗ്രതാപൂര്‍വമായ നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്നും മയക്കുമരുന്ന് വ്യാപാരികളെ നേരിടാന്‍ എല്ലാ നിലയിലും പ്രാപ്തമാണെന്നും ഉമ്മുല്‍ ഖുവൈന്‍ പോലീസ് ആന്റി നാര്‍ക്കോട്ടിക് വിഭാഗം മേധാവി ജമാല്‍ സഈദ് അല്‍ കിത്ബി പറഞ്ഞു. സമൂഹത്തിലെ അംഗങ്ങള്‍ ജാഗ്രത പാലിക്കാനും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ അധികാരികളെ അറിയിക്കാനും അധികാരികള്‍ അഭ്യര്‍ഥിച്ചു.

 

 

 

Latest