Connect with us

Kerala

കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു

മുണ്ടക്കയം തടത്തേല്‍ സുനില്‍ (40), സഹോദരീ ഭര്‍ത്താവ് അട്ടത്തോട് നടുപറമ്പില്‍ രമേശ് (ഷിബു-45) എന്നിവരാണ് മരിച്ചത്.

Published

|

Last Updated

മുണ്ടക്കയം | ഇടിമിന്നലേറ്റ് കോട്ടയത്തെ മുണ്ടക്കയം കപ്പിലാമൂട് രണ്ട് പേര്‍ മരിച്ചു. മുണ്ടക്കയം തടത്തേല്‍ സുനില്‍ (40), സഹോദരീ ഭര്‍ത്താവ് അട്ടത്തോട് നടുപറമ്പില്‍ രമേശ് (ഷിബു-45) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകീട്ട് 5.30നായിരുന്നു സംഭവം. സ്ഥലം അളക്കുന്നതിനിടെയാണ് ഇരുവര്‍ക്കും മിന്നലേറ്റത്. സുനിലിനെ മുണ്ടക്കയം ഗവണ്മെന്റ് ആശുപത്രിയിലും ഷിബുവിനെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ഇരുവരുടെയും മൃതദേഹങ്ങള്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രമേശിന്റെ ഭാര്യ: സുജാത. സുനിലിന്റെ ഭാര്യ: സിന്ധു, മകന്‍: അര്‍ജുന്‍. കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു

 

 

 

 

 

 

---- facebook comment plugin here -----

Latest