Pathanamthitta
വനത്തിനുള്ളില്‍ അതിക്രമിച്ചു കയറിയ രണ്ട് പേര്‍ പിടിയില്‍
സംശയം തോന്നി പോലീസ് സംഘം ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായി മറുപടി നല്‍കി.
പത്തനംതിട്ട | വനത്തിനുള്ളില്‍ അതിക്രമിച്ചുകയറി അയ്യപ്പഭക്തരുടെ സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍. തമിഴ്നാട് തേനി കാളിയമ്മന്‍ കോവില്‍ സ്ടീറ്റില്‍ കറുപ്പു സ്വാമി (39), തേനി ഉത്തമ പാളയം ന്യൂകോളനി സീ ബാലക്കോട്ട മൈ ബോസ് വസന്ത് തങ്കമയി ( 24) എന്നിവരാണ് അറസ്റ്റിലായത്.
മരക്കൂട്ടം ക്യൂ കോംപ്ലക്സിന് സമീപം 50 മീറ്റര്‍ വനത്തിനുള്ളില്‍ കയറിയിരിക്കുകയായിരുന്നു ഇവര്‍. സംശയം തോന്നി പോലീസ് സംഘം ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായി മറുപടി നല്‍കി. പിന്നീട് വനനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എസ് എച്ച് ഒയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. എസ് ഐ സനില്‍, എസ് സി പി ഓ അജയന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.