wild animal hunting
കാട്ടുപന്നിയെ കൊന്ന് പാകം ചെയ്ത് കഴിച്ച രണ്ട് പേര്‍ പിടിയില്‍
താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
കോഴിക്കോട് | കാട്ടുപന്നിയെ കൊന്ന് പാകം ചെയ്ത് കഴിച്ച രണ്ട് പേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. തിരുവമ്പാടി പുല്ലൂരാമ്പാറ കാട്ടുപാലത്ത് സജി സോസഫ് എന്ന സിറാജുദ്ദീന്‍(46), കൊടുവള്ളി വാവാട് കൈതക്കുന്നു മല്‍ ഭരതന്‍(67) എന്നിവരാണ് പിടിയിലായത്. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇറച്ചി കഴിക്കുകയും വില്‍പന നടത്താന്‍ ശ്രമിക്കുകയും ചെയ്ത ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഒരാള്‍ കൂടി പിടിയി ലാവാനുണ്ട്. ഇയാളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊടുവള്ളി മാനിപുരം ഭാഗത്ത് വെച്ച് ഇവര്‍ കാട്ടുപന്നിയെ കുരുക്കിട്ട് പിടികൂടുകയായിരുന്നു. തുടര്‍ന്ന് പന്നിയെ കൊല്ലുകയും ഇറച്ചി പാകം ചെയ്ത് കഴിക്കുകയും ചെയ്തു.
ഭരതന്റെ വീട്ടില്‍ നിന്ന് ഇറച്ചി പാകം ചെയ്ത പാത്രങ്ങളും വില്‍പനക്കായി കരുതിയ ബാക്കി വന്ന പന്നിയിറച്ചിയും പിടികൂടിയിട്ടുണ്ട്. താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി വിമലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാ നത്തിലാണ് പരിശോധന നടത്തിയത്. പ്രതികള്‍ക്കെതിരേ വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി.