Connect with us

Kerala

തൃശൂരിൽ 20 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

തൃശൂർ റൂറൽ ഡൻസാഫ് ടീമും, വാടാനപ്പള്ളിപോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ വാടാനപ്പള്ളിയില്‍ 20 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. തൃശൂര്‍ അരനാട്ടുകര ലാലൂര്‍ സ്വദേശികളായ ആലപ്പാട്ട് പൊന്തോക്കന്‍ ജോസ് (43), കാങ്കളത്ത് സുധീഷ് (33) എന്നിരാണ് അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ ഡന്‍സാഫ് ടീമും, വാടാനപ്പള്ളി പൊലീസും ചേര്‍ന്ന്  നടത്തിയ  വാഹനപരിശോധനയിലാണ് കാറിൽ കടത്താൻ ശ്രമിച്ച 20 കിലോ കഞ്ചാവ് പിടികൂടിയത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. തീരദേശമേഖലയില്‍ വിതരണം ചെയ്യാനായി  കഞ്ചാവ്  പ്രതികള്‍ ആന്ധ്രയില്‍ നിന്നാണ് എത്തിച്ചത്. രണ്ട് വര്‍ഷം മുമ്പ് കൊരട്ടിയില്‍ 210 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് ജോസെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കും.

Latest