Kerala
കൊല്ലത്ത് 52 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍
കാറില്‍ നിന്നും ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും വാഹനങ്ങളുടെ വ്യാജ നമ്പര്‍ പ്ലേറ്റും കണ്ടെടുത്തു
കൊല്ലം | ചടയമംഗലത്ത് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിതറ സ്വദേശി ഫെബിമോന്‍, നെയ്യാറ്റിന്‍കര സ്വദേശി ഷൈന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 52 കിലോ കഞ്ചാവ് കണ്ടെടുത്തു
കഴിഞ്ഞ ദിവസം രാത്രി 12 ഓടെ നിലമേലില്‍ വെച്ചാണ് കൊല്ലം റൂറല്‍ പോലീസ് ഡാന്‍സാഫ് ടീമും ചടയമംഗലം പോലീസും ചേര്‍ന്ന് പരിശോധന നടത്തിയത്. കഞ്ചാവ് കടത്തിയ കാറില്‍ നിന്നും ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും വാഹനങ്ങളുടെ വ്യാജ നമ്പര്‍ പ്ലേറ്റും കണ്ടെടുത്തു.
അറസ്റ്റിലായ ഫെബിമോന്‍ മുന്‍പ് 80 കിലോ കഞ്ചാവുമായി ചാത്തന്നൂര്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്
---- facebook comment plugin here -----