Connect with us

Kerala

കരിപ്പൂരില്‍ ഒരു കോടിയുടെ സ്വര്‍ണവുമായി രണ്ട് പേര്‍ പിടിയില്‍

നാല് ക്യാപ്സൂളുകളിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് ഇരുവരും സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്

Published

|

Last Updated

കോഴിക്കോട് |  കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നായി ഒരു കോടി രൂപയുടെ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി സ്വദേശി റാഷിക്, മലപ്പുറം അരീക്കോട് സ്വദേശി മുനീര്‍ എന്നിവരാണ് സ്വര്‍ണം കടത്തവെ പിടിയിലായത്. ദോഹയില്‍ നിന്നെത്തിയതായിരുന്നു ഇവര്‍. റാഷിക്കിന്റെ പക്കല്‍ നിന്ന് 1066 ഗ്രാം സ്വര്‍ണ്ണമിശ്രിതവും മുനീറില്‍ നിന്ന് 1078 ഗ്രാം സ്വര്‍ണമിശ്രിതവുമാണ് പിടികൂടിയത്.

നാല് ക്യാപ്സൂളുകളിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് ഇരുവരും സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണ്ണ കള്ളക്കടത്ത് സംഘത്തിന്റെ ക്യാരിയറായാണ് രണ്ടുപേരും പ്രവര്‍ത്തിച്ചതെന്നാണ് കസ്റ്റംസിന് നല്‍കിയിരിക്കുന്ന മൊഴി.

 

Latest