Kerala
കൊച്ചിയിലും കണ്ണൂരുമായി 93 ലക്ഷത്തിന്റെ സ്വര്‍ണവുമായി രണ്ട് പേര്‍ പിടിയില്‍
ഗ്രീന്‍ ചാനല്‍ വഴി കടക്കാന്‍ ശ്രമിച്ച യാത്രക്കാരിയെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്
കണ്ണൂര്‍ / കൊച്ചി | നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ കടത്താന്‍ ശ്രമിച്ച യാത്രക്കാരി പിടിയില്‍ ഇറ്റലിയില്‍ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ കണ്ണൂര്‍ സ്വദേശി ജോസിയാണ് കസ്റ്റംസിന്റെ പിടിയിലായത്.ഗ്രീന്‍ ചാനല്‍ വഴി കടക്കാന്‍ ശ്രമിച്ച യാത്രക്കാരിയെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. 640 ഗ്രാം വരുന്ന നാലു സ്വര്‍ണ വളകള്‍ ക്രീമിന്റെ പായ്ക്കറ്റിനുള്ളില്‍ ഒളിപ്പിച്ച വിലയിലായിരുന്നു. 34 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.
കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 59 ലക്ഷം രൂപയുടെ സ്വര്‍ണവും കസ്റ്റംസ് പിടിച്ചെടുത്തു. റിയാദില്‍ നിന്നും എത്തിയ കണ്ണൂര്‍ സ്വദേശി സുലൈമാനില്‍ നിന്നാണ് 996 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്.സ്വര്‍ണം കുഴമ്പുരൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.