Connect with us

Kerala

ലക്ഷങ്ങള്‍ വിലമതിക്കുന്ന ആനപ്പല്ലുമായി രണ്ട് പേര്‍ പിടിയില്‍

തിരുവല്ലയില്‍ താമസിക്കുന്ന തെന്മല സ്വദേശി രാജന്‍ കുഞ്ഞ്, തിരുവനന്തപുരം പോത്തന്‍കോട് മനോജ് എന്നിവരാണ് അറസ്റ്റിലായത്.

Published

|

Last Updated

പത്തനംതിട്ട | ലക്ഷങ്ങള്‍ വിലമതിക്കുന്ന ആനപ്പല്ലുമായി രണ്ട് പേര്‍ പിടിയില്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു. തിരുവല്ലയില്‍ താമസിക്കുന്ന തെന്മല സ്വദേശി രാജന്‍ കുഞ്ഞ്, തിരുവനന്തപുരം പോത്തന്‍കോട് മനോജ് എന്നിവരാണ് അറസ്റ്റിലായത്.

മുഖ്യപ്രതി ചെങ്ങന്നൂര്‍ സ്വദേശി രാഹുല്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ആനപ്പല്ലാണ് കണ്ടെടുത്തത്. പത്തനംതിട്ട കരികുളം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഇന്റലിജന്‍സ് വിഭാഗവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.