MDMA CASE
ചേര്‍ത്തലയില്‍ എം ഡി എം എയുമായി രണ്ട് പേര്‍ പിടിയില്‍
ആലപ്പുഴ | മാരക ലഹരിമരുന്നായ എം ഡി എം എയുമായി രണ്ടു പേര്‍ ചേര്‍ത്തലയില്‍ പിടിയില്‍. തിരുവല്ല സ്വദേശി റോഷന്‍, ചങ്ങനാശേരി സ്വദേശി ഷാരോണ്‍ എന്നിവരെയാണ് ചേര്‍ത്തല പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 35 ഗ്രാം എം ഡി എം എ കണ്ടെടുത്തു.
ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന സ്വകാര്യ ബസില്‍ ഇരുവരും ലഹരി ഉപയോഗിച്ച് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇത് സംബന്ധിച്ച പരാതിയെ തുടര്‍ന്ന് പോലീസ് ബസില്‍ നടത്തിയ പരിശോധനയിലാണ് എം ഡി എം എ കണ്ടെടുത്തത്.
---- facebook comment plugin here -----