Kerala
തിരുവല്ലയില്‍ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍
ബെംഗളൂരുവില്‍നിന്ന് ഉള്ളി കൊണ്ടുവരുന്നതിന്റെ മറവില്‍ പ്രതികള്‍ ഹാന്‍സ് പാക്കറ്റുകളും കടത്തിയിരുന്നതായി പോലീസ് പറഞ്ഞു
തിരുവല്ല | തിരുവല്ലയില്‍ പിക്കപ്പ് വാനില്‍ കടത്തിയ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍ . 45 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി പാലക്കാട് തിരുമിറ്റക്കോട് ചാത്തന്നൂര്‍ വലിയതുടിയില്‍ വീട്ടില്‍ അമീന്‍ (38) പുലാവട്ടത്ത് വീട്ടില്‍ ഉനൈസ് (24) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
പിടികൂടിയ 45 ചാക്ക് പുകയില ഉത്പന്നങ്ങള്‍ക്ക് ഏകദേശം 20 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവില്‍നിന്ന് ഉള്ളി കൊണ്ടുവരുന്നതിന്റെ മറവില്‍ പ്രതികള്‍ ഹാന്‍സ് പാക്കറ്റുകളും കടത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി.
---- facebook comment plugin here -----