Connect with us

Kerala

72 ലിറ്റര്‍ വിദേശമദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

മദ്യം കടത്താന്‍ ഉപയോഗിച്ച കാറും എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു.

Published

|

Last Updated

കൊടകര | എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ മാഹിയില്‍ നിന്നും കാറില്‍ കടത്തികൊണ്ടുവന്ന 72 ലിറ്റര്‍ വിദേശമദ്യം പിടികൂടി. സംഭവത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍ . മലാപ്പറമ്പ് പാറപ്പുറത്ത് വീട്ടില്‍ ഡാനിയല്‍ (40), കുറ്റിച്ചിറ സ്വദേശിനി വലിയകത്ത് വീട്ടില്‍ സാഹിന (45) എന്നിവരാണ് പിടിയിലായത്. മദ്യം കടത്താന്‍ ഉപയോഗിച്ച കാറും എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു.

കാറിന്റെ ഡിക്കിയില്‍ എട്ട് പെട്ടികളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്. കൊടകര പാലത്തിന് സമീപത്ത് നിന്ന് എക്‌സൈസ് ഇരിങ്ങാലക്കുട റേഞ്ച് എസ്.ഐ. സുധീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.