Connect with us

prathivaram poem

രണ്ടിടങ്ങൾ

വരകളിൽ എന്നെ പകർത്തിവെക്കരുത്, ചിരിവരച്ചുചേർക്കുമ്പോളും എന്റെ ചുണ്ടുകളിൽ വിഷാദഛായ പടർന്നിരിക്കും

Published

|

Last Updated

രികളിലൂടെ എന്നെ വായിച്ചെടുക്കരുത്,
അകം പൊള്ളയായ യാഥാർഥ്യങ്ങൾക്കിടയിൽ അവയെല്ലാം
അർഥശൂന്യങ്ങളായിരിക്കും,

വരകളിൽ എന്നെ പകർത്തിവെക്കരുത്,
ചിരിവരച്ചുചേർക്കുമ്പോളും എന്റെ ചുണ്ടുകളിൽ
വിഷാദഛായ പടർന്നിരിക്കും,

വാക്കുകളാൽ എന്നെ അടയാളപ്പെടുത്തരുത്,
മൗനം കുടിച്ചുവറ്റിച്ചിട്ടും
മൊഴിയാത്ത അക്ഷരങ്ങളെ
പൊതിഞ്ഞു സൂക്ഷിച്ചവളാണ്,

എന്റെ കണ്ണുകളിൽ
പ്രണയം തിരയരുത്,
ചോരവാർന്നു വിളറിയ അവിടങ്ങളിൽ
പ്രതീക്ഷകളുടെ മഷിയടയാളങ്ങൾ മാഞ്ഞുതുടങ്ങിയിരിക്കുന്നു,

ഒരുപക്ഷേ…
ജീവിതത്തിന്റെ നൂൽപ്പാലവും മുറിച്ചുവിറ്റു
ജീവിക്കുന്നവർക്കിടയിൽ
പ്രണയത്തിനോ…
പരിഭവങ്ങൾക്കോ അതിക്രമിച്ചു കടക്കാൻ
കഴിയില്ലായിരിക്കാം.

ഒടുവിൽ അറിയാം
ഇടങ്ങൾ രണ്ടും വെവ്വേറെയാണെന്ന്
എഴുത്തിന്റെയും
അനുഭവത്തിന്റെയും…

Latest