Connect with us

Kerala

ഡ്യൂട്ടിക്കിടെ മദ്യപിച്ചതായി ആരോപണം ; രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു

Published

|

Last Updated

കൊല്ലം |  മദ്യപിച്ച് ഡ്യൂട്ടി ചെയ്തതായി ആരോപണമുയര്‍ന്ന പോലീസുകാരെ സസ്പെന്‍ഡു ചെയ്തു. കണ്‍ട്രോള്‍ റൂം ഗ്രേഡ് എസ്‌ഐ സുമേഷ്, സിപിഒ മഹേഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ നാലിന് പുലര്‍ച്ചെയായിരുന്നു സംഭവം. പത്തനാപുരത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ഇരുവരെയും മദ്യപിച്ചു എന്ന് ആരോപിച്ച് ആശുപത്രി ജംഗ്ഷന് സമീപം നാട്ടുകാര്‍ പോലീസ് വാഹനം തടഞ്ഞിരുന്നു.എന്നാല്‍ നാട്ടുകാരെ തട്ടിയിട്ട് വാഹനം അമിത വേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നു. ആക്രമണത്തെക്കുറിച്ച് സ്റ്റേഷനിലോ കണ്‍ട്രോള്‍ റൂമിലോ ഇരുവരും അറിയിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് റൂറല്‍ എസ്പി സാബു മാത്യു നേരിട്ടുനടത്തിയ അന്വേഷണത്തില്‍ ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തുകയായിരുന്നു.തുടര്‍ന്നാണ് നടപടി

 

Latest