Kerala
ഉത്സവത്തിനിടെ മര്‍ദിച്ചെന്ന പരാതി; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
സി പി എം ഏരിയാ കമ്മിറ്റിയംഗത്തിന്റെ മകനെയും ഡി വൈ എഫ് ഐ പ്രവര്‍ത്തകരെയും മര്‍ദിച്ചെന്നാണ് പരാതി.

മലപ്പുറം: | സി പി എം ഏരിയാ കമ്മിറ്റിയംഗത്തിന്റെ മകനെയും ഡി വൈ എഫ് ഐ പ്രവര്‍ത്തകരെയും മര്‍ദിച്ചെന്ന പരാതിയില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. മറ്റൊരു പോലീസുകാരനെ സ്ഥലം മാറ്റുകയും ചെയ്തു.
മലപ്പുറം എരമംഗലത്തെ പുഴക്കര ഉത്സവത്തിനിടെ മര്‍ദിച്ചെന്നാണ് പരാതി. പെരുമ്പടപ്പ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാന്‍ സോമന്‍, സിവില്‍ പോലീസ് ഓഫീസര്‍ യു ഉമേഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
സിവില്‍ പോലീസ് ഓഫീസര്‍ ജെ ജോജോയെ കോട്ടയ്ക്കലിലേക്ക് സ്ഥലം മാറ്റി.
---- facebook comment plugin here -----