Connect with us

Kerala

ശബരിമല തീര്‍ഥാടകരായ രണ്ട് പേര്‍ മരിച്ചു

Published

|

Last Updated

പത്തനംതിട്ട | ശബരിമല തീര്‍ഥാടകരായ രണ്ട് പേര്‍ മരണപ്പെട്ടു. തമിഴ്നാട് കൂടല്ലൂര്‍ ചിദംബരം സ്വദേശി ഇളങ്കോവന്‍ (48) നാമക്കല്‍ കുമാരപാളയം സ്വദേശി നാരായണ നഗര്‍ 5/54 ബിയില്‍ മാതേശ്വരന്‍ (58) എന്നിവരാണ് മരിച്ചത്. ശരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇളങ്കോവനെ അപ്പാച്ചിമേടില്‍ നിന്നും മാതേശ്വരനെ ചരല്‍മേടില്‍ നിന്നും പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇളങ്കോവന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. മാതേശ്വരന്റെ മൃതദേഹം പമ്പ ഗവ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Latest