Connect with us

Kerala

ഇടുക്കി കുണ്ടള അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ നാളെ തുറക്കും; തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

50 സെന്റിമീറ്റര്‍ വീതം തുറന്ന് 2.60 ക്യുമക്‌സ് വരെ വെള്ളം ഘട്ടം ഘട്ടമായി കുണ്ടളയാറു വഴി മാട്ടുപ്പെട്ടി ജലസംഭരണിയിലേക്ക് ഒഴുക്കും.

Published

|

Last Updated

ഇടുക്കി | ജില്ലയില്‍ ശക്തമായ മഴക്കുള്ള ഓറഞ്ച് ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ നാളെ (14, ബുധന്‍) രാവിലെ 11 ന് കുണ്ടള അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ തുറക്കും. 50 സെന്റിമീറ്റര്‍ വീതം തുറന്ന് 2.60 ക്യുമക്‌സ് വരെ വെള്ളം ഘട്ടം ഘട്ടമായി കുണ്ടളയാറു വഴി മാട്ടുപ്പെട്ടി ജലസംഭരണിയിലേക്ക് ഒഴുക്കും. ഇതോടെ കുണ്ടളയാറില്‍ ഏകദേശം 30 മുതല്‍ 70 സെന്റിമീറ്റര്‍ വരെ വെള്ളം ഉയര്‍ന്നേക്കാം.

സാഹചര്യം കണക്കിലെടുത്ത് കുണ്ടള അണക്കെട്ടിന് താഴെ കുണ്ടളയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ സമിതി അധ്യക്ഷ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

ഡാം തുറക്കുന്നതിനു മുമ്പ് ദുരന്ത പ്രതികരണ മാര്‍ഗരേഖയില്‍ പ്രതിപാദിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

 

Latest