National
ടാങ്കില്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ട് സൈനികര്‍ മരിച്ചു
അപകടം പരിശീലനത്തിനിടെ.
ജയ്പൂര്‍ | സൈനിക കേന്ദ്രത്തില്‍ പരിശീലനത്തിനിടെ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു. രാജസ്ഥാനിലെ ബികാനെറിലാണ് സംഭവം. ടാങ്കില്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് ദിയോറ സ്വദേശി അശുതോഷ് മിശ്ര, രാജസ്ഥാന്‍ ദൗസ സ്വദേശി ജിതേന്ദ്ര എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഒരു സൈനികനെ ചണ്ഡീഗഢിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഹാജന്‍ ഫീല്‍ഡ് ഫയറിംഗ് റേഞ്ചിലാണ് സംഭവം. മൃതദേഹങ്ങള്‍ സൂറത്ത്ഗഡ് സൈനിക കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് രാജസ്ഥാന്‍ പോലീസും സൈനിക വൃത്തങ്ങളും അറിയിച്ചു.
ഇതേ പരിശീലന കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ മറ്റൊരു സമാന അപകടത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ സൈനികന്‍ മരിച്ചിരുന്നു.
---- facebook comment plugin here -----