Kerala
കോഴിക്കോട് ഇരുനില വീടുകളും ബൈക്കുകളും കത്തിനശിച്ചു
വീടുകളില്‍ താമസിച്ചിരുന്ന ആര്‍ക്കും പരുക്കില്ല.

കോഴിക്കോട് | കോഴിക്കോട് അജ്ഞാതന്‍ തീയിട്ടതിനെ തുടര്‍ന്ന് ഇരുനില വീടുകളും ബൈക്കുകളും കത്തിനശിച്ചു. മൂരിയാട് മൂര്‍ക്കുണ്ട് പടന്നയില്‍ മൊയ്തീന്‍ കോയയുടെ ഉടമസ്ഥതയിലുള്ള വീടുകള്‍ക്കാണ് തീപ്പിടിച്ചത്.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങളില്‍ ഒന്നിന് തീപ്പിടിക്കുകയും അതില്‍ നിന്ന് പടര്‍ന്ന തീ ഇരുനില വീടുകളിലേക്കും അഞ്ച്ഇരുചക്ര വാഹനങ്ങളിലേക്കും വ്യാപിക്കുകയായിരുന്നെന്നാണ് സംശയിക്കുന്നത്.
രണ്ടുവീടുകളിലായി അഞ്ചുകുടുംബങ്ങളാണ് വാടകയ്ക്ക് താമസിക്കുന്നത്. തീ ആളിക്കത്തുന്നത് കണ്ട് പുറകുവശത്തെ കോണിവഴി ഇറങ്ങിയാണ് ഇവര്‍ രക്ഷപ്പെട്ടത്.വീടുകളില്‍ താമസിച്ചിരുന്ന ആര്‍ക്കും പരുക്കില്ല.
സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----