Connect with us

National

ഡല്‍ഹിയില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണ് അപകടം; രണ്ടു മരണം

അപകടത്തില്‍ അര്‍ഷാദ് (30), തൗഹീദ് (20) എന്നിവരാണ് മരിച്ചത്. 

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയിലെ വെല്‍കം ഏരിയയിലെ കബീര്‍ നഗറില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണ് അപകടം. അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ അര്‍ഷാദ് (30), തൗഹീദ് (20) എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ 2.16ഓടെയാണ് കെട്ടിടം തകര്‍ന്നതെന്ന് അധികൃതര്‍ പറഞ്ഞു. കെട്ടിടം തകര്‍ന്നതായി വിവരം ലഭിച്ചതിനെതുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയപ്പോള്‍ മൂന്നു തൊഴിലാളികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയിലായിരുന്നു. അവരെ പുറത്തെടുത്ത് സമീപമുള്ള ജി.ടി.ബി ആശുപത്രിയിലെത്തിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും രണ്ടു പേര്‍ മരിച്ചിരുന്നു.

മൂന്ന് പേരും ജീന്‍സ് ഫാക്ടറി തൊഴിലാളികളാണ്. മൂന്ന് തൊഴിലാളികളും താഴെ നിലയില്‍ ജോലിയിലായിരുന്ന സമയത്താണ് കെട്ടിടം തകര്‍ന്നു വീണത്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് നോര്‍ത്ത് ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി.

 

 

 

Latest