Kerala
ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
കൊട്ടപ്പുറം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ മുഫീദ് (17), വിനായക് (17) എന്നിവരാണ് മരിച്ചത്. മലപ്പുറം | കൊണ്ടോട്ടിയിലെ മിനി ഊട്ടിയിലാണ് അപകടമുണ്ടായത്.

മലപ്പുറം | കൊണ്ടോട്ടിയിലെ മിനി ഊട്ടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മുഫീദ് (17), വിനായക് (17) എന്നിവരാണ് മരിച്ചത്. കൊട്ടപ്പുറം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇവര്‍.
മൂന്നുപേരാണ് ബൈക്കിലുണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ പരുക്കേറ്റ് ആശുപത്രിയിലാണ്. മിനി ഊട്ടിയിലെ കാഴ്ചകള്‍ കാണാന്‍ എത്തിയതായിരുന്നു മൂവരും.
ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വരികയായിരുന്ന ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നിലത്തു വീണ മുഫീദിന്റെ തലയില്‍ കൂടി ലോറിയുടെ ചക്രം കയറിയിറങ്ങി. മുഫീദ് സംഭവ സ്ഥലത്തു തന്നെ മരിച്ചു.
---- facebook comment plugin here -----