kollam accident
സ്‌കൂട്ടറും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
ചിന്നക്കട സ്വദേശി അലന്‍ സേവ്യര്‍, തിരുമുല്ലവാരം രാമേശ്വരം നഗര്‍ സ്വദേശി ആല്‍സന്‍ എസ് വര്‍ഗീസ് എന്നിവരാണ് മരിച്ചത്
കൊല്ലം | സ്‌കൂട്ടറും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു.
കൊല്ലം ക്രിസ്തുരാജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്‌ളസ് ടു സയന്‍സ് വിദ്യാര്‍ഥികളായ ചിന്നക്കട സ്വദേശി അലന്‍ സേവ്യര്‍, തിരുമുല്ലവാരം രാമേശ്വരം നഗര്‍ സ്വദേശി ആല്‍സന്‍ എസ് വര്‍ഗീസ് എന്നിവരാണ് മരിച്ചത്. വൈകീട്ട് ആശ്രാമം ശങ്കേഴ്‌സ് ആശുപത്രി റോഡിലായിരുന്നു അപകടം.
സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങവേയാണ് ദാരുണമായ അപകടം. കൊല്ലത്തു നിന്ന് തെങ്കാശിയിലേക്ക് പോവുകയായിരുന്നു കെ എസ് ആര്‍ ടി സി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ആണ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. അപകടത്തില്‍ ബസിന് അടിയില്‍പ്പെട്ട വിദ്യാര്‍ഥികളെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.