Connect with us

Kerala

എരിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

മരിച്ച മൂന്ന് പേരും സഹോദരങ്ങളുടെ മക്കൾ

Published

|

Last Updated

 

കാനത്തൂര്‍ | കാസര്‍കോട് എരിഞ്ഞിപ്പുഴ പയസ്വിനിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികൾ മുങ്ങി മരിച്ചു. എരിഞ്ഞിപ്പുഴയിലെ സിദ്ദീഖിന്റെ മകന്‍ റിയാസ് (17), അശ്്‌റഫിന്റെ മകന്‍ യാസീന്‍ (13), മജീദി ന്റെ മകന്‍ സമദ് (13) എന്നിവരാണ് മരിച്ചത്.
മൃതദേഹം ചെര്‍ക്കള കെ കെ പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

അപകത്തില്‍ മരിച്ച മൂന്ന് പേരും സഹോദരങ്ങളുടെ മക്കളാണ്. കുളിക്കാനിറങ്ങിയ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടതോടെ കാസര്‍കോട്, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിരക്ഷാ, സ്‌കൂബാ സംഘങ്ങളാണ് മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയത്.

രാവിലെയാണ് മൂവരും കുളിക്കാനിറങ്ങിയത്. ഉച്ചക്ക് 2.30 ഓടെയാണ് അപകടം. നേരത്തേയും ഇവിടെ മുങ്ങി മരണം ഉണ്ടായതായും പുഴയില്‍ ആഴം കൂടുതലാണെന്നും നാട്ടുകാര്‍ പറഞ്ഞു.

 

Latest