Connect with us

Kerala

വടകരയില്‍ തെങ്ങ് വീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

രാവിലെ ട്യൂഷന്‍ സെന്ററിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥികളുടെ ദേഹത്തേക്കാണ് തെങ്ങ് വീണത്

Published

|

Last Updated

കോഴിക്കോട് ‌ വടകരയില്‍ തെങ്ങ് വീണുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് പരുക്ക്. സാരമായി പരുക്കേറ്റ കുട്ടികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രവിലെ 7.30ന് കുട്ടികള്‍ ട്യൂഷന്‍ സെന്ററിലേക്ക് പോകുന്നതിനിടെയാണ് അപകടം. വഴിയരികിലുണ്ടായിരുന്ന തെങ്ങ് പകുതിവെച്ച് മുറിഞ്ഞുവീഴുകയായിരുന്നു. നാല് വിദ്യാര്‍ഥികളായിരുന്നു അപകട സമയത്തുണ്ടായിരുന്നത്. ഇതില്‍ രണ്ട് കുട്ടികള്‍ക്കാണ് പരുക്ക്.

 

 

---- facebook comment plugin here -----

Latest