Connect with us

shock death

പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കൊല്ലം ടി കെ എം എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികളായ അര്‍ജുന്‍, റിസ്വാന്‍ എന്നിവരാണ് മരിച്ചത്

Published

|

Last Updated

കൊല്ലം | പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് കൊല്ലത്ത് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. കരിക്കോട് ടി കെ എം എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികളായ കാഞ്ഞങ്ങാട് സ്വദേശി അര്‍ജുന്‍, കണ്ണൂര്‍ സ്വദേശി റിസ്വാന്‍ എന്നിവരാണ് മരിച്ചത്. വാക്കനാട് കല്‍ച്ചിറ പള്ളിക്ക് സമീപമാണ് അപകടം.

ഇവിടത്തെ അരുവി സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇരുവരും. അരുവിയില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ മടങ്ങിപ്പോകാന്‍ നേരം ഒരാള്‍ പടവിലേക്ക് ഇറങ്ങിയപ്പോഴാണ് പൊട്ടിവീണു കിടന്ന വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റത്. ഇയാളെ രക്ഷിക്കാനായി ഇറങ്ങിയപ്പോഴാണ് രണ്ടാമത്തെയാള്‍ക്കും ഷോക്കേറ്റത്. നാട്ടുകാരെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നു.

 

 

---- facebook comment plugin here -----

Latest