Connect with us

National

മണിപ്പൂരില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട സംഭവം; ആറ് പേര്‍ അറസ്റ്റില്‍

അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുമുണ്ട്.

Published

|

Last Updated

ഇംഫാല്‍ |  മണിപ്പൂരില്‍ മെയ്തെയ് വിഭാഗക്കാരായ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ ആറ് പേര്‍ പിടിയില്‍. നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരാണ് അറസ്റ്റിലായത്. ചുരാചന്ദ്പൂരില്‍ നിന്നാണ് ഇവരെ സിബിഐ അറസ്റ്റ് ചെയ്തത്.പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ബീരേന്‍ സിംഗ് പറഞ്ഞു. പ്രതികളെ അസമിലേക്ക് കൊണ്ടുപോയി . സുരക്ഷ കണക്കിലെടുത്താണ് നടപടി.

മെയ്തെയ് കുട്ടികളുടെ കൊലപാതകത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നതിനിടെയാണ് അറസ്റ്റ്.  അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുമുണ്ട്.

 

പ്രതികളുടെ അറസ്റ്റിന് പിന്നാലെ വിമാനത്താവളത്തിന് സമീപം പ്രതിഷേധം അരങ്ങേറി. കഴിഞ്ഞയാഴ്ച ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചതോടെയാണ് മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

അതിനിടെ മണിപ്പൂര്‍ സംഘര്‍ഷത്തില്‍ വിദേശ ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തയാളെ ഡല്‍ഹി പട്യാല ഹൗസ് കോടതി രണ്ട് ദിവസത്തേക്ക് എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. മ്യാന്‍മറും ബംഗ്ലാദേശും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകളാണ് മണിപ്പൂരിലെ സംഘര്‍ഷത്തിന് പിന്നില്‍ എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

 

Latest