Kerala
30 കോടിയുടെ കൊക്കെയ്‌നുമായി ടാന്‍സാനിയന്‍ ദമ്പതികള്‍ പിടിയില്‍
കൊക്കെയിന്‍ ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങിയാണ് ദമ്പതികള്‍ കടത്താന്‍ ശ്രമിച്ചത്.

കൊച്ചി | 30 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌നുമായി ടാന്‍സാനിയന്‍ ദമ്പതികള്‍ കൊച്ചിയില്‍ പിടിയില്‍. ഒമറി അത്തുമണി ജോങ്കോ,വെറോനിക്ക അഡ്രഹേം എന്നിവരാണ് വ്യാഴാഴ്ച അറസ്റ്റിലായത്. കൊക്കെയിന്‍ ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങിയാണ് ദമ്പതികള്‍ കടത്താന്‍ ശ്രമിച്ചത്. ദോഹയില്‍നിന്നുള്ള വിമാനത്തിൽ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ദമ്പതികളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സാണ് പിടികൂടിയത്.
ഇരുവരെയും ആലുവ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ദമ്പതികളുടെ വയറ്റില്‍ നിന്നും രണ്ട് കിലോയോളം വരുന്ന ലഹരിയാണ് കണ്ടെത്തിയത്.
പൂര്‍ണമായും ഇതു പുറത്തെടുത്തശേഷം രണ്ടുപേരേയും റിമാന്‍ഡ് ചെയ്യും.
---- facebook comment plugin here -----