Educational News
ഒരേസമയം രണ്ട് ബിരുദ കോഴ്‌സുകള്‍ പഠിക്കാം; നടപ്പിലാവുക അടുത്ത അധ്യയന വര്‍ഷം മുതല്‍
ന്യൂഡല്‍ഹി | ഒരേസമയം രണ്ട് ബിരുദ കോഴ്‌സുകള്‍ പഠിക്കാന്‍ സൗകര്യമൊരുക്കുന്ന തീരുമാനവുമായി യു ജി സി. ഓണ്‍ലൈനായോ ഓഫ്‌ലൈനായോ പഠനം പൂര്‍ത്തിയാക്കാം. പുതിയ നിര്‍ദേശം അടുത്ത അധ്യയന വര്‍ഷം മുതല്‍ നിലവില്‍ വരും. പി ജി കോഴ്‌സുകള്‍ക്കും പുതിയ നിര്‍ദേശം ബാധകമാവും. ഒരേ സര്‍വകലാശാലയില്‍ നിന്നോ രണ്ട് സര്‍വകലാശാലകളില്‍ നിന്നായോ ബിരുദ കോഴ്‌സുകള്‍ ഒരേസമയം ചെയ്യാം. വ്യത്യസ്ത കോളജുകളിലും ഒരേസമയം പഠിക്കാം.
കോഴ്‌സുകള്‍ ഏത് രീതിയില്‍ വേണമെന്നും വിദ്യാര്‍ഥികള്‍ക്ക് തീരുമാനിക്കാം. രണ്ട് കോഴ്‌സും നേരിട്ടെത്തി പഠിച്ചും അല്ലെങ്കില്‍ രണ്ട് കോഴ്‌സും ഓണ്‍ലൈനായും ചെയ്യാം. ഒരു കോഴ്‌സ് ഓണ്‍ലൈനായും ഒരു കോഴ്‌സ് നേരിട്ടെത്തിയും പഠിക്കാം. രണ്ട് കോഴ്‌സിലും നേരിട്ടെത്തിയുള്ള പഠനം തിരഞ്ഞെടുക്കുന്നവര്‍ക്ക് രാവിലെയും ഉച്ചക്ക് ശേഷവുമായിട്ടാകും ക്ലാസ് നടത്തുക.
ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് വഴിയൊരുക്കുന്ന പുതിയ തീരുമാനങ്ങളുടെ ഭാഗമാണ് ഒരേസമയം രണ്ട് ബിരുദ കോഴ്‌സുകള്‍ എന്ന നിര്‍ദേശവും. ഇതുസംബന്ധിച്ച നിര്‍ദേശം ഉടന്‍ സര്‍വകലാശാലകള്‍ക്ക് നല്‍കുമെന്ന് യു ജി സി ചെയര്‍മാന്‍ എം ജഗദീഷ് കുമാര്‍ വ്യക്തമാക്കി.