National
കേരളത്തിന് രണ്ട് കേന്ദ്ര മന്ത്രിമാര്‍; ജോര്‍ജ് കുര്യനും മന്ത്രിയാകും
നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ജോര്‍ജ് കുര്യന്‍

ന്യൂഡല്‍ഹി | മൂന്നാം മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നും രണ്ട് കേന്ദ്ര മന്ത്രിമാര്‍. സുരേഷ് ഗോപിക്കൊപ്പം ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യനും കേന്ദ്ര മന്ത്രിയാകും. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ജോര്‍ജ് കുര്യന്‍. ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോര്‍ജ് കുര്യന് മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചത്.
കോട്ടയം കാണക്കാരി സ്വദേശിയാണ് ജോർജ് കുര്യൻ. നേരത്തെ പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പിലടക്കം മത്സരിച്ചിട്ടുണ്ട്. മോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ജോർജ് കുര്യൻ കഴിഞ്ഞ ദിവസം തന്നെ ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്.
---- facebook comment plugin here -----