ganja
കഞ്ചാവ് മിഠായിയുമായി രണ്ട് യു പി സ്വദേശികള്‍ അറസ്റ്റില്‍
സ്‌കൂള്‍ കുട്ടികളെ ലക്ഷ്യം വച്ചായിരുന്നു വില്‍പ്പന

ചേര്‍ത്തല | കഞ്ചാവ് മിഠായിയുമായി രണ്ട് യു പി സ്വദേശികള്‍ അറസ്റ്റില്‍. സ്‌കൂള്‍ കുട്ടികളെ ലക്ഷ്യം വച്ചായിരുന്നു വില്‍പ്പന. ചേര്‍ത്തലയില്‍ നടന്ന പരിശോധനയില്‍ 2,000 ത്തിലധികം കഞ്ചാവ് മിഠായികള്‍ എക്‌സൈസ് പിടിച്ചെടുത്തു.
സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ് അറസ്റ്റിലായത്. 10 കിലോയോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി. ട്രെയിന്‍ മാര്‍ഗ്ഗമാണ് കഞ്ചാവും പുകയില ഉല്‍പ്പന്നങ്ങളും എത്തിച്ചിരുന്നത്. മയക്കുമരുന്നു കലര്‍ത്തിയ മിഠായി കുട്ടികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----