Connect with us

International

പരിശീലന പറക്കലിനിടെ രണ്ട് യുഎസ് ആര്‍മി ഹെലികോപ്റ്ററുകള്‍ തകര്‍ന്നുവീണു

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് അലാസ്‌കയില്‍ സൈനിക ഹെലികോപ്റ്ററുകള്‍ അപകടത്തില്‍പ്പെടുന്നത്.

Published

|

Last Updated

അലാസ്‌ക്ക| പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടെ രണ്ട് യുഎസ് ആര്‍മി ഹെലികോപ്റ്ററുകള്‍ തകര്‍ന്നുവീണു. ഓരോ ഹെലികോപ്റ്ററിലും രണ്ട് പേര്‍ വീതമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇവരുടെ ഇപ്പോഴത്തെ നില സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് അലാസ്‌കയില്‍ സൈനിക ഹെലികോപ്റ്ററുകള്‍ അപകടത്തില്‍പ്പെടുന്നത്.

അപകടം നടന്ന ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു.അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല.

Latest